റിയാലിറ്റി ഗെയിം ഷോ ബിഗ് ബോസ് സീസണ് ത്രീ പ്രഖ്യാപിച്ചതില്‍ പിന്നെ മത്സരാര്‍ത്ഥികളായി 17 പേര് ആരെന്ന ചോദ്യം നിറഞ്ഞു നിന്നിരുന്നു. ഇതില്‍ കരിക്കിലെ താരം അനു കെ അനിയന് (ജോര്‍ജ്) ഉണ്ടെന്ന വാര്‍ത്തകളും നിറഞ്ഞിരുന്നു. പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
ഷോയില്‍, കനി കുസൃതി, ബോബി ചെമ്മണ്ണൂര്‍, മോഹനന് വൈദ്യര്, അനാര്‍ക്കലി മരക്കാര്‍, രഹന ഫാത്തിമ, ഗോവിന്ദ് പത്മസൂര്യ, രശ്മി നായര്‍, കരിക്ക് ഫെയിം അനു.കെ.അനിയന് (ജോര്‍ജ്) ഉള്‍പ്പെടെയുള്ളവര്‍ സീസണ് ത്രീയില്‍ മല്സരാര്ത്ഥികളാണെന്നായിരുന്നു പ്രചരിച്ചുവന്നിരുന്നത്. പിന്നാലെയാണ് അനുവിന്റെ പ്രതികരണം.
മനസാ വാചാ കര്‍ണാടക ഞാന്‍ അറിഞ്ഞിട്ടില്ലെന്ന് വ്യാജവാര്‍ത്തയുടെ പോസ്റ്റര്‍ പങ്കുവച്ച് അനു കെ അനിയന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നേരത്തെ റിമി ടോമിയും ബിഗ് ബോസ് സീസണ് ത്രീയില്‍ ഉണ്ടെന്ന പ്രചരണം വ്യാജമാണെന്ന് പറഞ്ഞിരുന്നു. കനി കുസൃതി ഉള്‍പ്പെടെ ഈ പട്ടികയില്‍ പറഞ്ഞിരുന്നവരില്‍ കൂടുതല്‍ പേരും സീസണ് ത്രീയില്‍ ഇല്ലെന്നാണ് വിവരം.
Discussion about this post