ന്യൂഡല്‍ഹി: നാലു മലയാളികള്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം. പ്രിയങ്കാ രാധാകൃഷ്ണന് (ന്യൂസിലാന്‍ഡ്) സിദ്ദിഖ് അഹമ്മദ് (സൗദി അറേബ്യ), ഡോ. മോഹന്‍ തോമസ് (ഖത്തര്‍), ബാബുരാജന് കല്ലുപറമ്പില്‍ ഗോപാലന് (ബഹ്റൈന്‍) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്.
പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് സ്വന്തം മേഖലകളില്‍ അനന്യമായ സംഭാവനകള്‍ നല്കിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്രവിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് പ്രവാസി ഭാരതീയ സമ്മാന്‍. രാഷ്ട്രപതിയാണ് പുരസ്കാരം നല്‍കുന്നത്.
ന്യൂസിലാന്‍ഡിലെ ലേബര്‍ പാര്‍ട്ടിയുടെ എംപിയും മന്ത്രിപദവിയിലെത്തിയ ആദ്യ മലയാളിയുമാണ് പ്രിയങ്ക രാധാകൃഷ്ണന്. സൗദി അറേബ്യ ആസ്ഥാനമായുള്ള ഇറാം ഗ്രൂപ്പ് സ്ഥാപകനും വ്യവസായിയുമാണ് സിദ്ദിഖ് അഹമ്മദ്.
ഖത്തറിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനാണ് ഡോ. മോഹന്‍ തോമസ്.
ഖത്തര്‍ രാജകുടുംബാംഗങ്ങളുടെ ഇഎന്‍ടി സര്ജന് കൂടിയാണ് ഇദ്ദേഹം. എറണാകുളം സ്വദേശിയാണ്.
Discussion about this post