കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോ വിവാദമാകുന്നു ലോഗോയില്‍ ഗുരുദേവന്റെ സാന്നിദ്ധ്യമില്ലാത്തതാണ് വിവാദമായിരിക്കുന്നത്. ഗുരുദേവനെ ലോഗോയില്‍ നിന്ന് ഒഴിവാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നതായാണ് ആരോപണം.
അതേസമയം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ധ്യാനസ്ഥനായിരിക്കുന്ന ഗുരുദേവനെ മുകളില്‍ നിന്നു വീക്ഷിക്കുന്ന അനുഭവമുണ്ടാകുമെന്നാണ് ലോഗോ തയ്യാറാക്കിയ കലാകാരന്റെ അവകാശവാദം.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ ലോഗോയില്‍ ശങ്കരാചാര്യരുടെ രേഖാചിത്രമാണുള്ളതെന്നും ലോഗോയ്‌ക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എംജി സര്‍വകലാശാലാ ലോഗോയില്‍ ഗാന്ധിജിയോടുള്ള ആദരസൂചകമായി ചര്‍ക്കയുണ്ട്. എന്നാല്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോയില്‍ ഗുരുദേവനുമായി ബന്ധപ്പെട്ട പ്രതീകങ്ങളില്ലെന്നും അവര്‍ പറയുന്നു.
ലോഗോ തെരഞ്ഞെടുക്കാന്‍ സര്‍വകലാശാല മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയിലെ അംഗങ്ങള്‍ വിദഗ്ദ്ധരല്ലെന്നും സമിതി തിരഞ്ഞെടുത്ത ലോഗോയല്ല പ്രസിദ്ധപ്പെടുത്തിയതെന്നും ആരോപണമുണ്ട്. എത്ര ലോഗോകള്‍ ലഭിച്ചെന്നും ലോഗോ നിശ്ചയിച്ച വിദഗ്ദ്ധ സമിതിയിലെ അംഗങ്ങള്‍ ആരൊക്കെയെന്നും വെളിപ്പെടുത്താന്‍ സര്‍വകലാശാലാ അധികൃതര്‍ തയ്യാറായിട്ടില്ല.
Discussion about this post