തിരുവനന്തപുരം: സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുക ഒരാഴ്ചയ്ക്ക് ശേഷം മാത്രം. ഒരാഴ്ചയെങ്കിലും മുന്നൊരുക്കം നടത്തിയാല്‍ മാത്രമെ തീയറ്ററുകള്‍ പ്രദര്‍ശന സജ്ജമാകൂവെന്ന് തീയറ്റര്‍ ഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സിനിമയുടെ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കില്ല. എന്നാല്‍ നിലവിലെ ഷോ ടൈമിന് മാറ്റം വരും.
സിനിമകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് തീയറ്റര്‍ ഉടമകള്‍ അറിയിച്ചു. തീയറ്ററുകള്‍ തുറക്കാന്‍ അനുവദിച്ച മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച തീയറ്റര്‍ ഉടമകള്‍, സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചാല്‍ തീയറ്ററുകള്‍ സജ്ജമായിരിക്കുമെന്നും അറിയിച്ചു. വിതരണക്കാരും നിര്‍മാതാക്കളുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയ്യറാണെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, 50 ശതമാനം കാണികളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കണം പ്രവര്‍ത്തനം.
Discussion about this post