ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ‘എല്ലാവർക്കും സന്തോഷം നിറഞ്ഞ പുതുവത്സരാശംസകൾ. ആരോഗ്യവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ വർഷമാവട്ടെയെന്ന് മോഡി ട്വീറ്റ് ചെയ്തു.
Wishing you a happy 2021!
May this year bring good health, joy and prosperity.
May the spirit of hope and wellness prevail.
— Narendra Modi (@narendramodi) January 1, 2021
അതേസമയം, പുതുവർഷ ആശംസയിലും രാജ്യ തലസ്ഥാനത്ത് പോരാടുന്ന കർഷകരെ അനുസ്മരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പുതുവത്സരാശംസ. നമ്മളിൽ നിന്ന് വിട്ടുപിരിഞ്ഞവരെ ഓർത്തും നമ്മെ സംരക്ഷിക്കുന്നവരോടും നമുക്കായി ത്യാഗം സഹിക്കുന്ന എല്ലാവരോടും നന്ദി പറയാമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
As the new year begins, we remember those who we lost and thank all those who protect and sacrifice for us.
My heart is with the farmers and labourers fighting unjust forces with dignity and honour.
Happy new year to all. pic.twitter.com/L0esBsMeqW
— Rahul Gandhi (@RahulGandhi) December 31, 2020
അന്തസ്സോടെയും ആത്മാഭിമാനത്തോടെയും പോരാടുന്ന കർഷകരോടും തൊഴിലാളികളോടും ഒപ്പമാണ് തന്റെ മനസ്സ് എന്നും ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി പുതുവത്സര ആശംസകൾ നേർന്നു.
Discussion about this post