തിരുവനന്തപുരം: കേരളത്തിന്റെ നോവായി മാറിയ നെയ്യാറ്റിന്‍കരയിലെ രാഹുലിനും രഞ്ജിത്തിനും അഞ്ചുലക്ഷം രൂപ യൂത്ത് കോണ്‍ഗ്രസ് കൈമാറി. ഷാഫി പറമ്പിലും ശബരിനാഥനും വീട്ടിലെത്തിയാണ് കുട്ടികള്‍ക്ക് തുക കൈമാറിയത്.
‘അവര്‍ക്ക് നഷ്ടപെട്ടതിന് പകരമാവില്ല ആരും, ഒന്നും. ഞങ്ങളെ കൊണ്ട് ആവുന്ന ഒരു ചെറിയ ഉത്തരവാദിത്തം ഇന്ന് നിറവേറ്റി. കേരളത്തിന്റെ നോവായി മാറിയ രാഹുലിനും രഞ്ജിത്തിനും വീട് നിര്‍മ്മാണത്തിലേക്കായി യൂത്ത് കോണ്‍ഗ്രസ്സ് 5 ലക്ഷം രൂപ കൈമാറി’ ചിത്രം പങ്കുവച്ച് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെപിസിസിയും ആദ്യഗഡുവായി 5 ലക്ഷം രൂപ നല്കി.
നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ നെട്ടത്തോളം ലക്ഷംവീട് കോളനിയില്‍ പൊള്ളലേറ്റു മരിച്ച രാജന്, ഭാര്യ അമ്പിളി എന്നിവരുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും എല്ലാ സഹായങ്ങളും നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ആദ്യം പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്.
Discussion about this post