ന്യൂഡല്‍ഹി: രാജ്യം തന്നെ ഉറ്റുനോക്കിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജനം കശക്കി എറിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ വിജയത്തോടൊപ്പം ഭൂരിഭാഗം ജനങ്ങളും ബിജെപിയുടെ തോല്‍വിയില്‍ ആറാടിക്കുന്നവരാണ്. ഇപ്പോഴിതാ ബിജെപിയുടെ ദയനീയ തോല്‍വിയില്‍ അര്‍ണാബ് ഗോ സ്വാമിയുടെയും സംഘപരിവാര്‍ അനുകൂല ചാനല്‍ അവതാരകരുടെയും ദയനീയ മുഖമാണ് വൈറലാകുന്നത്.
വോട്ടെണ്ണല്‍ ആരംഭത്തിലുണ്ടായ ആവേശവും ആര്‍പ്പു വിളിയും നിമിഷ നേരം കൊണ്ടാണ് വഴിമാറിയത്. സമൂഹമാധ്യമങ്ങള്‍ ഈ മുഖങ്ങളെ ഏറ്റെടുത്തു കഴിഞ്ഞു എന്നു വേണം പറയാന്‍. ആദ്യം മോഡി തരംഗം ഉണ്ടായപ്പോള്‍ അര്‍ണാബ് അടക്കമുള്ള ബിജെപി അനുകൂല അവതാരകര്‍ ആര്‍ത്തുല്ലസിച്ച് വാര്‍ത്ത വായിച്ചവരാണ്. എന്നാല്‍ ഇന്ന് തലതാഴ്ത്തിയാണ് അവതരണം. ഇതാണ് സമൂഹമാധ്യമങ്ങളും ആയുധമാക്കുന്നത്. ആദ്യ മണിക്കൂറുകളില്‍ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായപ്പോള്‍ തന്നെ ബിജെപി അനുകൂല അവതാരകര്‍ തകര്‍ന്നു പോകുന്നത് ദൃശ്യങ്ങളില്‍ വളരെ വ്യക്തമാണ്.
വാര്‍ത്ത അവതരണത്തിനിടെ പതറിപ്പോകുന്ന റിപ്പബ്ലിക്ക് ചാനലിന്റെ അര്‍ണാബ് ഗോസ്വാമി, ടൈംസ് നൗ അവതാരിക നവിക കുമാര്‍ അടക്കമുള്ള അവതാരകരുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം തന്നെ വൈറലായിരിക്കുകയാണ്. ‘നിങ്ങള്‍ ഞങ്ങളെ മറന്നു ഞങ്ങള്‍ നിങ്ങളെയും മറന്നു ബിജെപി’ എന്നാണു ഇവരുടെ ചിത്രങ്ങള്‍ക്കൊപ്പം ഒരാള്‍ പങ്കുവെച്ച ട്വീറ്റ്. മോഡി സര്‍ക്കാര്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കര്‍ഷക സമരങ്ങള്‍ ആ സമയം അപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടത്തി കര്‍ഷകരുടെ സ്വരം മറച്ചു എന്ന് വിമര്‍ശനം നേരിട്ടവരാണ് അര്‍ണാബ് അടക്കമുള്ള അവതാരകര്‍.
Discussion about this post