തൃശ്ശൂര്‍: കേരളത്തില്‍ ഇപ്പോഴും രാത്രിയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനാവുന്നില്ല. രാത്രിയില്‍ സ്ത്രീകള്‍ ഇറങ്ങി നടക്കുമ്പോള്‍ അതിനെ ‘മറ്റേപണി ചെയ്യാന്‍ പോയതാ ലവള്‍’ എന്ന് മാത്രം ഉപമിക്കുന്ന ഇവിടുത്തെ മനുഷ്യര് എന്ത് ഊളകളാണെന്ന് പറയുകയാണ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കല്‍.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്രീലക്ഷ്മി ഇക്കാര്യം പറഞ്ഞത്. ”പല സിറ്റുവേഷനിലും രാത്രിയില്‍ ഇറങ്ങി പോകേണ്ടതായി വരും. അത് ഒരു സിനിമക്കാവാം, ബീച്ചിലായിരിക്കാം, ആരേയെങ്കിലും റെയില്‍വേ സ്റ്റേഷനിലോ ബസ്സ്റ്റാന്റിലോ കൂട്ടാനായിരിക്കാം.
അതുമല്ലെങ്കില്‍ ചുമ്മാ രാത്രിയുടെ വൈബ് അറിയാന്‍ നടക്കാനായിരിക്കാം, എവിടെയെങ്കിലും പോയിട്ട് വണ്ടി കിട്ടാതെ താമസിച്ചത് ആവാം, ഇതിലുമുപരി പല പല കാരണങ്ങളുണ്ടായിരിക്കാമെങ്കിലും ഇവിടുത്തെ മനുഷ്യര്‍ക്ക് ഒരു പെണ്ണിനെ രാത്രി പുറത്ത് കണ്ടാല്‍ ‘മറ്റേപണി’ മാത്രമേ ഓര്‍മ വരൂകയുളളൂ!- ശ്രീലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
രാത്രിയില്‍ സ്ത്രീകള്‍ ഇറങ്ങി നടക്കുമ്പോള്‍ അതിനെ ‘മറ്റേപണി ചെയ്യാന്‍ പോയതാ ലവള്‍’ എന്ന് മാത്രം ഉപമിക്കുന്ന ഇവിടുത്തെ മനുഷ്യര് എന്ത് ഊളകളാണ്.
പല സിറ്റുവേഷനിലും രാത്രിയില്‍ ഇറങ്ങി പോകേണ്ടതായി വരും.
അത് ഒരു സിനിമക്കാവാം,
ബീച്ചിലായിരിക്കാം
ആരേയെങ്കിലും റെയില്‍വേ സ്റ്റേഷനിലോ ബസ്സ്റ്റാന്റിലോ കൂട്ടാനായിരിക്കാം..
അതുമല്ലെങ്കില്‍ ചുമ്മാ രാത്രിയുടെ വൈബ് അറിയാന്‍ നടക്കാനായിരിക്കാം
എവിടെയെങ്കിലും പോയിട്ട് വണ്ടി കിട്ടാതെ താമസിച്ചത് ആവാം,
ഇതിലുമപരി പല പല കാരണങ്ങളുണ്ടായിരിക്കാമെങ്കിലും ഇവിടുത്തെ മനുഷ്യര്‍ക്ക് ഒരു പെണ്ണിനെ രാത്രി പുറത്ത് കണ്ടാല്‍ ‘മറ്റേപണി’ മാത്രമേ ഓര്‍മ വരൂകയുളളൂ!
ഇവന്മാരുടെ സാധനം രാത്രി ആക്ടീവ് ആകുന്നത്‌കൊണ്ടാണോ ഏത് പെണ്ണിനെ രാത്രി കണ്ടാലും പോയി മുട്ടുവോ തോണ്ടുവോ ചെയ്യുന്നത്?
ഇവന്മാരെ ഒക്കെ പേടിച്ച് ജീവന്‍ കയ്യില്‍ പിടിച്ചുകൊണ്ടാ ഓരോ സ്ത്രീകളും രാത്രി എവിടേലും എത്തിപ്പെട്ട്‌പോയാല്‍ കഴിയുന്നത്!
ആ പേടിയോ ചങ്കിടിപ്പോ ഒരു മൈ*നും മനസ്സിലാകൂല്ല!
ആണുങ്ങളേ രാത്രിയില്‍ കാണുമ്പോള്‍ തോന്നാത്ത കുരുപൊട്ടല്‍ നിങ്ങള്‍ക്ക് ഈ പെണ്ണുങ്ങളേ രാത്രിയില്‍ കാണുമ്പോള്‍ വരുന്നതെന്താ?
ഈ രാത്രി എന്നാണ് സ്ത്രീകള്‍ക്ക് കൂടി സ്വന്തമാവുക?
ഈ നാട് ഒരിക്കലും നന്നാകൂല്ല!
രാത്രിയിൽ സ്ത്രീകൾ ഇറങ്ങി നടക്കുമ്പോൾ അതിനെ 'മറ്റേപണി ചെയ്യാൻ പോയതാ ലവൾ' എന്ന് മാത്രം ഉപമിക്കുന്ന ഇവിടുത്തെ മനുഷ്യര്…
Posted by Sreelakshmi Arackal on Wednesday, December 23, 2020
Discussion about this post