ചെന്നൈ: സൂപ്പര്‍താരം രജനികാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. കൊവിഡ് വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഷൂട്ടിംഗ് നിര്‍ത്തിവെച്ചത്. സെറ്റില്‍ ഇതുവരെ എട്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍, താരം ഉള്‍പ്പടെ മുഴുവന്‍ പേര്‍ക്കും കൊവിഡ് പരിശോധന നടത്തിയേക്കും. രജനികാന്ത് ചെന്നൈയിലേക്ക് തന്നെ മടങ്ങും. സഹപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ച പശ്ചാത്തലത്തില്‍, രജനികാന്ത് ക്വാറന്റൈനില്‍ പോയേക്കുമെന്നാണ് വിവരം. റാമോജി ഫിലിം സിറ്റിയില്‍ ബയോബബിള്‍ രീതിയിലായിരുന്നു അണ്ണാത്തെയുടെ ചിത്രീകരണം നടന്നത്.
ചിത്രീകരണം പൂര്‍ണമായി നിര്‍ത്തിവെച്ചതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. രജനികാന്തിന്റെ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് സാഹചര്യത്തില്‍ മുടങ്ങിയ ചിത്രീകരണം കഴിഞ്ഞ ദിവസമായിരുന്നു പുനരാരംഭിച്ചത്.
Discussion about this post