വെഞ്ഞാറമൂട്: വെള്ളം ചോദിച്ചിട്ട് കൊടുക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മയെ മര്‍ദിച്ച് യുവതി. കഴിഞ്ഞദിവസം വൈകീട്ട് തിരുവനന്തപുരം വെഞ്ഞാറമൂട് 3.30നായിരുന്നു സംഭവം. സംഭവത്തില്‍ പുളിമാത്ത് താളിക്കുഴി അബി നിവാസില്‍ ആശയെ(34) അറസ്റ്റ് ചെയ്തു.
ആശ കഴിഞ്ഞ ദിവസം വാമനപുരം കളമച്ചല്‍ പത്മവിലാസത്തില്‍ പത്മകുമാരിയുടെ വീട്ടില്‍ വെള്ളം ചോദിച്ച് എത്തി. എന്നാല്‍ പത്മകുമാരി വെള്ളം നല്‍കിയില്ല. വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് മടങ്ങിപ്പോയ യുവതി കണിച്ചോട് ജങ്ഷനിലെത്തി കടയില്‍ നിന്ന് വെള്ളം വാങ്ങി കുടിച്ച ശേഷം പത്മകുമാരിയുടെ വീട്ടിലേക്ക് മടങ്ങി എത്തി.
തുടര്‍ന്ന് പിന്‍വാതിലിലൂടെ വീടിന് അകത്തുകടന്ന യുവതി പത്മാവതിയെ മര്‍ദിക്കുകയായിരുന്നു. വീട്ടമ്മയുടെ നിലവിളി കേട്ട് എത്തിയ അയല്‍ വാസികള്‍ ആക്രമണം തടഞ്ഞ് ആശയെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
Discussion about this post