അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലെ 1400ലധികം കുംഭങ്ങള്‍ സ്വര്‍ണ്ണം പൂശുന്നു . അലങ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്വര്‍ണ്ണം പൂശുന്നത്. സ്വര്‍ണം പൂശുന്ന ജോലികള്‍ 2021 അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്.
‘സോമനാഥ് ക്ഷേത്രത്തിലെ 1400ലേറെ കുംഭങ്ങള്‍ സ്വര്‍ണം പൂശാന്‍ പോവുകയാണ്. ഇതുവരെ ഏകദേശം 500 പേര് ഇതിനായി സംഭാവന നല്‍കിയിട്ടുണ്ട്’ – ക്ഷേത്ര ട്രസ്റ്റ് അംഗം പികെ ലഹേരി പ്രതികരിച്ചു. സ്വര്‍ണ്ണം പൂശിയ കുംഭങ്ങള്‍ രാത്രിയിലും ദൃശ്യമാകാനായി ക്ഷേത്രത്തില്‍ ശരിയായ വെളിച്ച സംവിധാനം സ്ഥാപിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
കൊവിഡ് വ്യാപനം ടൂറിസം മേഖലയെ ബാധിച്ചിട്ടുണ്ടെങ്കിലും പതിവായി ലോകത്തെമ്പാടുനിന്നും 10,000ത്തോളം ഭക്തര്‍ ക്ഷേത്രത്തിലെത്തുന്നുണ്ടെന്നും ലഹേരി കൂട്ടിച്ചേര്‍ത്തു.
Discussion about this post