തിരുവനന്തപുരം: എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകന് പികെ ശ്രീനിവാസന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയതായി പരാതി. ഏകദേശം 20 ലക്ഷം രൂപയോളമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കാനറാ ബാങ്ക് അക്കൗണ്ടിലുള്ള പണമാണ് നഷ്ടമായത്.
സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്തായിരുന്നു തട്ടിപ്പെന്നാണ് പുറത്ത് വരുന്ന വിവരം. ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡിലേക്ക് വന്ന ഒടിപി ഉപയോഗിച്ച് തട്ടിപ്പ് സംഘം പണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പികെ ശ്രീനിവാസന് സൈബര്‍ സെല്ലില്‍ പരാതി നല്കി. തൃശ്ശൂര്‍ സിറ്റി സൈബര്‍ സെല്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ബാങ്കിന്റെ ഭാഗത്ത് നിന്ന് തണുത്ത പ്രതികരണമാണ് ഉണ്ടായതെന്നാണ് സാറാ ജോസഫ് പ്രതികരിക്കുന്നു. ബാങ്കറിയാതെ ഒന്നും സംഭവിക്കില്ലെന്നും പണം പോകുമ്പോള്‍ മെയിലോ മെസേജോ വന്നില്ലെന്നും സാറാ ജോസഫ് ആരോപിച്ചു.
Discussion about this post