ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ. ഛത്തീസ്ഗഡില്‍ നിന്നുള്ള എംപിയുമാണ് ഇവര്‍. ആദ്യ റൗണ്ട് കഴിയാതെ ഒരു പ്രതികരണവും നടത്തില്ലെന്നായിരുന്നു ഇവര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ചത്തീസ്ഗഡില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നുമായിരുന്നു ഇവരുടെ പ്രതികരണം. ത്തീസ്ഗഡില്‍ 61 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ വെറും 20സീറ്റു മാത്രമാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. ഇവിടെ ബിഎസ്പിക്ക് എട്ട് സീറ്റുണ്ട്. ഇവിടെ ഭരണം കോണ്‍ഗ്രസ് ഉറപ്പിക്കുകയാണ്. തുടക്കം മുതലേ ചത്തീസ്ഗഡില്‍ വ്യക്തമായ ലീഡുമായിട്ടായിരുന്നു കോണ്‍ഗ്രസ് മുന്നേറ്റം.
Discussion about this post