ശ്രീഹരികോട്ട: ഇന്ത്യയുടെ 42-ാം വാര്‍ത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ് 01 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരി കോട്ടയില്‍ നിന്ന് ഇന്ന് 3.14 നായിരുന്നു വിക്ഷേപണം. ഈ വര്‍ഷത്തെ ഐഎസ്ആര്‍ഒയുടെ അവസാന വിക്ഷേപണമാണ് ഇത്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് മാറ്റിവെച്ച ഐഎസ്ആര്‍ഒയുടെ സിഎംഎസ്-01 ഉപഗ്രഹത്തിന്റെ വിക്ഷേപണം ആണ് ഇന്ന് നടന്നത്. ശ്രീഹരികോട്ടയില്‍ നിന്നുള്ള 77 ാമത്തെ വിക്ഷേപണമാണിത്.
പിഎസ്എല്‍വി സി-50 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ആന്‍ഡമാന്‍, ലക്ഷദ്വീപ് എന്നിവയെക്കൂടി ഉള്‍പ്പെടുത്തിയുള്ള വാര്‍ത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ് 01.
PSLV-C50 successfully injected CMS01 communication satellite precisely in predefined orbit. Satellite is functioning very well & will be placed in a specified slot in another 4 days. Teams worked very well & safely under #COVID19 pandemic situation: ISRO Chairman Dr K Sivan https://t.co/SwFOSI6HgU pic.twitter.com/OqL69xuk59
— ANI (@ANI) December 17, 2020
Discussion about this post