ജയ്പൂര്‍: നിയസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ രണ്ട് സീറ്റുകളില്‍ സിപിഎം ലീഡ് ചെയ്യുന്നു. ബദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാന്‍, ദുംഗ്രാ മണ്ഡലത്തില്‍ നിന്ന് ഗിര്‍ധരിലാല്‍ എന്നിവരാണ് വ്യക്തമായ ലീഡോടെ ഇപ്പോള്‍ മുന്നിലുള്ളത്. ബല്‍വാന്‍ പൂനിയ 4545 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. റായ്സിംഗ് നഗറില്‍ സിപിഎം സ്ഥാനാര്‍ത്ഥി ശ്യോപത് റാം രണ്ടാമതാണ്.
സിപിഎമ്മിന് സ്വാധീനമേറെയുള്ള ദന്താറാംഗഡില് സംസ്ഥാന സെക്രട്ടറി അമ്രറാമും ധോദ് മണ്ഡലത്തില്‍ പേമാറാം നേരിയ വ്യത്യാസത്തില്‍ മൂന്നാമതാണ്. രാജസ്ഥാനില്‍ 96 മണ്ഡലങ്ങളില്കോണ്ഗ്രസും 84 മണ്ഡലങ്ങളില്‍ ബിജെപിയും മുന്നിലാണ്. ബിഎസ്പി മൂന്ന് സീറ്റിലും മറ്റുള്ളവര്‍ 13 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. 200 അംഗ നിയമസഭയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 163 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് നേടിയത് വെറും 21 സീറ്റുകളായിരുന്നു.
Discussion about this post