അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ ഞെട്ടി ബിജെപി. കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയതോടെ അടിയന്തര കോര്‍ കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലാണ് കോര്‍ കമ്മിറ്റിയോഗം.
മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയതോടെ ബിജെപി ഞെട്ടിയിട്ടുണ്ട്. രാജസ്ഥാനില്‍ കേവലഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് അടുക്കുമ്പോള്‍ മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 15 വര്‍ഷമായി ബിജെപി തട്ടകമാക്കിയ രാജ്യത്തിന്റെ ഹൃദയഭൂമിയായ മധ്യപ്രദേശില്‍ ഭരണം നഷ്ടമാവുമോയെന്ന ആശങ്ക ബിജെപിക്കുണ്ട്.
രാജസ്ഥാനില്‍ അധികാരത്തിലേക്ക് എത്തുമെന്ന് തിരിച്ചറിവായതോടെ കെസി വേണുഗോപാലിനെ ജയ്പൂരിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അയച്ചിട്ടുണ്ട്.
Discussion about this post