ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും മുകേഷ് അംബാനിക്കുമെതിരെ പരിഹാസ ചിത്രവുമായി സ്റ്റാന്റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. മാന്ത്രികവിളക്കുമായി ചിരിച്ചുനില്ക്കുന്ന അലാവുദ്ദീനായി മുകേഷ് അംബാനിയെയും കുപ്പിയില്‍ നിന്നും വന്ന ഭൂതമായി നരേന്ദ്ര മോഡിയെയും ചിത്രീകരിച്ചിരിക്കുന്ന കാര്‍ട്ടൂണാണ് അദ്ദേഹം പങ്കുവെച്ച് രംഗത്തെത്തിയത്.
2019ല്‍ ഇറങ്ങിയ അലാദിന്‍ എന്ന ഹോളിവുഡ് ചിത്രത്തിലെ രംഗമാണ് എഡിറ്റ് ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത്. ബോസ് വിത്ത് എംപ്ലോയി(തൊഴിലാളി മുതലാളിക്കൊപ്പം) എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. മുതലാളിയായ അംബാനിയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്ന തൊഴിലാണിയാണല്ലേ മോഡി എന്നാണ് സോഷ്യല്‍മീഡിയയിലും അഭിപ്രായം ഉയരുന്നത്.
Boss with employee
pic.twitter.com/sNpsDjsbII
— Kunal Kamra (@kunalkamra88) December 12, 2020
നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരത്തോളം പേര് ട്വീറ്റ് റീട്വീറ്റ് ചെയ്തുകഴിഞ്ഞു. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ളതാണെന്ന വലിയ വിമര്‍ശനമുയരുന്നതിനിടയിലാണ് കുനാല്‍ ക്രമയുടെയും പരിഹാസം.
Discussion about this post