സിഡ്നി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയോട് ആവശ്യപ്പെട്ട് യുവതി. സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനിടെയാണ് യുവതി താരത്തിന് നേരെ ശബ്ദമുയര്‍ത്തിയത്.
A strong voice for support farmers from the cricket ground.
Well done sister!💪
She called Virat Kohli ""Virat support farmers"".#कल_भारत_बंद_रहेगा#bharathbandh @sushant_says @ReallySwara @_sayema @RanaAyyub @IamOnir @RoflGandhi_ @deepsealioness @IncKinju @Ssaniya_ pic.twitter.com/aPbfZ3WenR
— Mansoor Azad منصور آزاد (@MansoorAzad) December 7, 2020
മൈതാനത്ത് നിന്ന് ടീമിന്റെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന കോഹ്ലിക്ക് നേരെ യുവതി കര്‍ഷകര്‍ക്ക് പിന്തുണ നല്‍കൂ എന്ന് ഉറക്കെ വിളിച്ചു കൂവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കടുത്ത ഭാഷയിലാണ് യുവതിയുടെ പ്രതികരണം. യുവതിയെ ഒന്ന് നോക്കിയ ശേഷം കോഹ്ലി തിരിഞ്ഞ് നടക്കുന്നതും വീഡിയോയില്‍ കാണാം.
Discussion about this post