ഹൈദരാബാദ്: നടന് ശരത് കുമാറിനും ബോളിവുഡ് നടി കൃതി സനോണിനും കൊവിഡ് സ്ഥിരീകരിച്ചു. ശരത് കുമാര്‍ ഹൈദരാബാദില്‍ ചികിത്സയിലാണ്. ശരത് കുമാറിന്റെ ഭാര്യ രാധിക ശരത് കുമാറാണ് രോഗവിവരം അറിയിച്ചത്.
അതേസമയം ബോളിവുഡ് നടി കൃതി സനോണിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്കുമാര് റാവുവിനൊപ്പമുള്ള ചിത്രത്തിന്റെ ചിത്രീകരണത്തിനായി ചണ്ഡീഗഡിലായിരുന്നു താരം. കഴിഞ്ഞ ദിവസമാണ് മുംബൈയിലെത്തിയത്. ഇതിന് പിന്നാലെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കൃതി വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.
അതേസമയം കൊവിഡ് പോസിറ്റീവ് ആയ ബോളിവുഡ് താരങ്ങളുടെ ലിസ്റ്റ് നീളുകയാണ്. രണ്ട് ദിവസം മുമ്പാണ് നടന് വരുണ്‍ ധവാനും നീതു കപൂറിനും കൊവിഡ് സ്ഥിരീകരിച്ചിത്. ഇരുവരും ജുഗ് ജുഗ് ജീയോ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു. സഹതാരങ്ങളായിരുന്ന അനില്‍ കപൂറിന്റേയും കിയാര അദ്വാനിയുടേയും ഫലം നെഗറ്റീവായിരുന്നു. താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.
Discussion about this post