ഭോപ്പാല്‍: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കിയവര്‍ക്കെതിരെ വിമര്‍ശനവുമായി മധ്യപ്രദേശ് കൃഷിമന്ത്രി. മധ്യപ്രദേശ് കൃഷിമന്ത്രിയും ബിജെപി നേതാവുമായ കമല്‍ പട്ടേല്‍ ആണ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
‘ദേശീയ പുരസ്കാരങ്ങള്‍ മടക്കി നല്കുന്നവര് ഭാരത മാതാവിനെ അപമാനിക്കുന്നവരും രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുമാണ്.’ അവര്‍ ദേശസ്നേഹികളല്ലെന്ന് കമല്‍ പട്ടേല്‍ പ്രതികരിക്കുന്നു. മാധ്യമങ്ങള്‍ക്ക് മുന്പിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തന്നോട് ചോദ്യങ്ങള്‍ ചോദിക്കൂവെന്നും അവര്‍ക്കുള്ള ഉത്തരം താന്‍ നല്‍കാമെന്നും കമല്‍ പട്ടേല്‍ പറഞ്ഞു.
#WATCH Awards were returned earlier also. How have they got the awards? 'Bharat mata ko gali do','desh ke tukde karo' get the awards. These so-called awardees and intellectuals are not patriots: Madhya Pradesh Agriculture Minister & BJP leader Kamal Patel pic.twitter.com/7FhJWBH4LV
— ANI (@ANI) December 7, 2020
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം. അത് എങ്ങനെ സാധിക്കും? ഒരു ജനാധിപത്യ രാജ്യത്തില്‍ ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. ആ ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളടങ്ങിയ പാര്‍ലമെന്റാണ് ഈ നിയമം പാസാക്കിയത്, കമല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടാഴ്ച പിന്നിടുന്ന കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബില്‍ നിന്നുള്ള നിരവധി കലാകാരന്മാരും കായികതാരങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരും അവര്‍ക്ക് ലഭിച്ച ദേശീയ പുരസ്കാരങ്ങളടക്കം തിരിച്ചുനല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേതാവിന്റെ രൂക്ഷവിമര്‍ശനം.
Discussion about this post