താനേ: പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതക കേസില്‍ അറസ്റ്റിലായ 47 പേര്‍ക്കും ജാമ്യം. താനേ കോടതിയാണ് 15,000 രൂപ കെട്ടിവെയ്ക്കാന്‍ ഉത്തരവിട്ട് 47 പേര്‍ക്കും ജാമ്യം അനുവദിച്ചത്. താനേ ജില്ലാ ജഡ്ജി പിപി ജാദവ് ആണ് കേസില്‍ വാദം കേട്ടത്.അവയവങ്ങള്‍ക്കുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം സംഘത്തെ ആക്രമിച്ചത്.
കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് സന്യാസിമാരെയും അവരുടെ കാറിലെ ഡ്രൈവറെയുമാണ് ആള്‍ക്കൂട്ടം ചേര്‍ന്ന് കൊലപ്പെടുത്തിയത്. ചിക്നേ മഹാരാജ് കല്പവൃക്ഷഗിരി, സുശീല്‍ഗിരി മഹാരാജ്,നിലേഷ് തെല്ഗാഡേ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.
കേസില്‍ ഇതുവരെ ഇരുന്നൂറോളം പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. നേരത്തെ കേസില്‍ കുറ്റാരോപിതരായ നാല് പേര്‍ക്ക് കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെയാണ് മറ്റ് കൂട്ടര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.
Discussion about this post