കൊവിഡിനെ തോല്‍പ്പിക്കാനുള്ള സമയമാണിത്, ലോകം പുതിയ പ്രതീക്ഷകള്‍ വളര്‍ത്തിയെടുക്കാനുള്ള സമയം അടുത്തിരിക്കുന്നു. വാക്സിനുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മനുഷ്യരിലേക്ക് ലഭ്യമാക്കാന്‍ സാധിക്കും എന്ന രീതിയിലുള്ള ആശ്വാസ വാര്‍ത്തകളുമായി ലോകാരോഗ്യ സംഘടന മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസ് രംഗത്തെത്തിയിരിക്കുകയാണ്.
കോവിഷീല്‍ഡ് (സിറം ഇന്‍സ്റ്റിറ്റ്യൂട്ടിട്ട്), കോവാക്സിന് (ഭാരത് ബയോടെക്), സെക്കോവ് ഡി (സൈഡസ് കാഡില), സ്പുട്നിക് വി (റഷ്യ), എച്ച്ജിസിഒ 19 (ജെന്നോവ ഫാര്‍മസ്യൂട്ടിക്കല്‍സ്), എംആര്‍എന്‍എ-1273 (മൊഡേണ), എഡി26സിഒവി2എസ് (ബിയോളജിക്കല്‍ ഇ), ബിഎന്‍ടി162ബി2 (ഫൈസര്‍) എന്നിവയാണ് ഇന്ത്യയില്‍ ലഭ്യമാകാന്‍ സാധ്യതയുള്ള വാക്സിനുകള്‍. വാക്സിന് ആരും സ്വാര്‍ത്ഥതയോടുകൂടി കൈകാര്യം ചെയ്യരുതെന്നും, ലോകത്ത് എല്ലായിടത്തേക്കും തുല്യതയോടെ വിതരണം നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു.
ഇന്ത്യയില്‍ വാക്സിന് ശീതികരിച്ച് സൂക്ഷിക്കാന്‍ 85,634 ഉപകരണങ്ങളും, 28,947 കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ വാക്സിന് വാങ്ങുന്ന കണക്കുകളും പുറത്തു വിട്ടിട്ടുണ്ട്. ഓക്സ്ഫഡ് വാക്സിന് 50 കോടി, യു എസ് കമ്പനിയായ നോവാക്സ് 100 കോടി, റഷ്യ രൂപികരിച്ച സ്പുട്നിക്ക് 5 10 കോടിയും ഇന്ത്യയിലെത്തും. പരമാവധി ആളുകളില്‍ എത്തിച്ച് സാമൂഹ്യ പ്രതിരോധം നേടണം എന്ന ലക്ഷ്യത്തോടുകൂടി വാക്സിന് രൂപികരണത്തിനു മുമ്പ് തന്നെ 160 കോടി ഡോസ് വാങ്ങാനായുള്ള തീരുമാന ത്തിന്റെ ഭാഗമായി ഇന്ത്യ ധാരണയിലെത്തിയിരുന്നു.
ഏകദേശം 80 കോടിയോളം മനുഷ്യരില്‍ എത്തിക്കാന്‍ കഴിയുമെന്നുള്ള വിശ്വാസത്തിലാണ് ഇന്ത്യ. വായോജന കേന്ദ്രങ്ങളിലെ അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കുമാണ് ആദ്യം നല്‍കുക. ബ്രിട്ടനില്‍ ചൊവ്വാഴ്ച മുതല്‍ ഫൈസര്‍ വാക്സിന് നല്കി തുടങ്ങും. സ്കോട്ലാന്റില് ആയിരിക്കും വാക്സിന് കുത്തിവെപ്പിന്റെ തുടക്കം. ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ വാക്സിന് രൂപികരണത്തിനു വേണ്ടിയായിരുന്നു ശാസ്ത്രജ്ഞര്‍ പരിശ്രമിച്ചിരുന്നത്.
Discussion about this post