ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 97 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 36,011 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 96,44,222 ആയി ഉയര്‍ന്നു.
വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 482 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ 1,40,182 ആയി ഉയര്‍ന്നു.
അതേസമയം രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,970 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 91,00,792 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 4,03,248 പേരാണ് ചികിത്സയിലുള്ളത്.
With 36,011 new #COVID19 infections, India's total cases rise to 96,44,222
With 482 new deaths, toll mounts to 1,40,182. Total active cases at 4,03,248
Total discharged cases at 91,00,792 with 41,970 new discharges in the last 24 hrs pic.twitter.com/imO6Ql1aHw
— ANI (@ANI) December 6, 2020
Discussion about this post