പട്ന: മീന്‍ കറി ഭര്‍ത്താവും മക്കളും കഴിച്ചതിലും തുടര്‍ന്നുള്ള ആക്ഷേപത്തിലും മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ബിഹാറിലെ ഭഗല്‍പുര്‍ ജില്ലയിലാണ് സംഭവം. കുന്ദന്‍ മണ്ടല്‍ എന്നയാള്‍ വീട്ടിലേക്ക് 2 കിലോ മീന്‍ വാങ്ങി. ഭാര്യ സാറ ദേവി സ്വാദിഷ്ടമായ കറിയും വെച്ചു. ഇവര്‍ക്ക് നാല് മക്കളാണ് ഉള്ളത്. എന്നാല്‍ സാറാ ദേവിക്ക് ഒരു കഷ്ണം പോലും വെയ്ക്കാതെ ഭര്‍ത്താവും മക്കളും കറി കഴിച്ചു തീര്‍ത്തു. എല്ലാവരും കഴിച്ച ശേഷമാണ് സാറാ ദേവി ഭക്ഷണം കഴിക്കാനിരുന്നത്.
ഒരു കഷ്ണം പോലും വെയ്ക്കാതെ കഴിച്ചതോടെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റമായി. തങ്ങള്‍ കഴിച്ചതിന്റെ ബാക്കി ഉള്ളത് ഭാര്യ കഴിച്ചാല്‍ മതി എന്ന് കുന്ദന്‍ തുറന്നടിച്ച് പറയുകയും ചെയ്തു. ഇത് സാറാ ദേവിയെ ചൊടിപ്പിക്കുക മാത്രമല്ല, ഒരുപാട് വേദനിപ്പിക്കുകയും ചെയ്തു. ശേഷം, ഭര്‍ത്താവ് തിരച്ച് ജോലിക്ക് പോയ സമയം നോക്കി സാറ ദേവി വിഷം കഴിക്കുകയായിരുന്നു.
വിവരമറിഞ്ഞ കുന്ദന്‍ ഉടന്‍ തന്നെ ഇവരെ ആുപത്രിയിലാക്കി. ചികില്‍സയിലിരിക്കെ 31കാരിയായ സാറ ദേവി മരണത്തിന് കീഴടങ്ങുകയായിരുന്നു. ആരും ഒരിക്കലും മല്‍സ്യത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല. ഇന്നേവരെ സാറ ദേവി ഇത്തരത്തില്‍ ആത്മഹത്യാപ്രവണത കാട്ടിയിട്ടില്ലെന്നും കുന്ദന്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.
Discussion about this post