ന്യൂഡല്‍ഹി: ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെ പരിഹസിച്ച് ബിജെപി. ബിജെപിയെയും നരേന്ദ്രമോഡി സര്‍ക്കാറിനെ പുറത്താക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് പ്രതിപക്ഷം അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗ്യ പറഞ്ഞു.
2019 ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുന്നതിനായി പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഡല്‍ഹിയില്‍ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ച നടക്കുകയാണ്. തങ്ങള്‍ക്കെതിരെ പോരാടാന്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിക്കുന്നത് നല്ലതാണ്. എന്നാല്‍, ആദ്യം അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കട്ടെ, എന്നിട്ടുമതി ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നത്.
ബിജെപിക്ക് പ്രധാനമന്ത്രിയായി നരേന്ദ്ര മോഡിയുണ്ട്. അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാണ് – കൈലാഷ് ചോദിച്ചു. പ്രതിപക്ഷ യോഗത്തിന് എത്തിയ മമതാ ബാനര്‍ജിയെ ബിജെപി നേതാവ് മുകുള്‍ റോഹ്ത്തഗി പരിഹസിച്ചു. സിപിഎം തങ്ങളുടെ പ്രധാന ശത്രുവാണെന്ന് കഴിഞ്ഞ 20 വര്‍ഷമായി തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും ബംഗളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുഹൃത്താണോ ശത്രുവാണോ എന്നത് മമതാ ബാനര്‍ജി വ്യക്തമാക്കണമെന്നായിരുന്നു റോഹ്ത്തഗിയുടെ ആവശ്യം.
Discussion about this post