നടന് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ ഏറേ നാളുകളായി നിലനില്‍ക്കുന്നുണ്ട്. ഏറെ നാള് നീണ്ട ആ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31ന് ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് രജനി. ജനുവരിയില്‍ പാര്‍ട്ടി ലോഞ്ചിങ് ഉണ്ടാകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ‘രജനി മക്കള്‍ മണ്ട്ര’ത്തിലെ മുതിര്‍ന്ന നേതാക്കളുമായി നടന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. പാര്‍ട്ടി രൂപീകരിക്കുമെന്ന് മൂന്ന് വര്‍ഷം മുമ്പ് രജനി പ്രഖ്യാപിച്ചിരുന്നു.
ഇതിന് മുന്നോടിയായി നിലവില്‍ വന്നതാണ് രജനി മക്കള്‍ മണ്ട്രം. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നായിരുന്നു മൂന്നുവര്‍ഷം മുമ്പ് രജനി പറഞ്ഞിരുന്നത്. എന്നാല്‍ പാര്‍ട്ടി രൂപീകരണം നീണ്ട് പോവുകയായിരുന്നു. കൊവിഡ് സാഹചര്യവും, ആരോഗ്യപ്രശ്നങ്ങളും കാരണം പാര്‍ട്ടി പ്രഖ്യാപനം ഉടനുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.
Discussion about this post