സ്റ്റോക്ഹാം: 13-ാം വയസുമുതല്‍ മകനെ മുറിക്കുള്ളില്‍ 28 വര്‍ഷം പൂട്ടിയിട്ട് ക്രൂരത കാണിച്ച സംഭവത്തില്‍ 70കാരിയായ അമ്മ അറസ്റ്റില്‍. സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിന്റെ തെക്ക് ഭാഗത്തുള്ള ഒരു അപ്പാര്‍ട്ട്മെന്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 28 വര്‍ഷത്തെ കാലയളവില്‍ ഈ മകന് അനുഭവിച്ചതാകട്ടെ നരകയാതനയും.
ശാരീരിക ഉപദ്രവമടക്കം മകന് നേരെ ഈ സത്രീ നടത്തിയിരുന്നതായി പോലീസ് പറയുന്നു. 28 വര്‍ഷക്കാലത്തെ ദുരിത ജീവിതത്തിന് ഒടുവില്‍ അറുതി വന്നത് ബന്ധുവിന്റെ ഇടപെടല്‍ മൂലമാണ്. 13 ാം വയസ്സിലാണ് മകനെ അമ്മ മുറിക്കുള്ളില്‍ തടങ്കലിലാക്കിയത്. ആരോടും ഒന്നും പറയാതെ മറച്ചുവെച്ചായിരുന്നു ക്രൂരത. ഒടുവില്‍ ബന്ധു സത്യം തിരിച്ചറിഞ്ഞ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ തെളിഞ്ഞത് മൃഗീയ പീഡനങ്ങളും നാളിത്ര അനുഭവിച്ച ദുരിതങ്ങളും അമ്മയുടെ ക്രൂരതകളുമായിരുന്നു.
സ്വീഡിഷ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ത്രീയെ അസുഖം ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റാക്കിയ സമയത്താണ് ബന്ധു സത്യങ്ങള്‍ തിരിച്ചറിഞ്ഞത്. വീട്ടിലെത്തിയ ഇവര്‍ കണ്ടത് കരളുതകര്‍ക്കുന്ന കാഴ്ചയായിരുന്നു. പല്ലുകള്‍ ഇല്ലാതെ ദേഹത്ത് വ്രണവും വന്ന നിലയിലാണ് 41 വയസ് തോന്നിക്കുന്ന മകനെ കണ്ടത്. നിലവില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബന്ധുവിന്റെ വാക്കുകള്‍;
പ്രധാന കവാടം തുറന്നിട്ട നിലയിലായിരുന്നു. അകത്ത് കയറിയപ്പോള്‍ മൂത്രവും അഴുക്കും പൊടിയും നിറഞ്ഞിട്ടുണ്ടായിരുന്നു. പ്രദേശമാകെ ദുര്‍ഗന്ധം വമിച്ചിരുന്നു. ശബ്ദം കേട്ട് അടുക്കളയുടെ ഭാഗത്തേക്ക് പോയി നോക്കിയപ്പോള്‍ ഒരാള്‍ പുതപ്പിനും തലയിണക്ക് ഇടയിലുമായി ചുരുണ്ടുകൂടി കിടക്കുന്നു. വായില്‍ പല്ലുകളൊന്നുമില്ല. കാലില്‍ ഒരു വലിയ വ്രണമുണ്ട്, അവ്യക്തമായിട്ടാണ് സംസാരിച്ചത്.
Discussion about this post