ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 95 ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 31118 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 94,62,810 ആയി ഉയര്‍ന്നു.
വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 482 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,37,621 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 41,985 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 88,89,585 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 4,35,603 ആക്ടീവ് കേസുകളാണ് ഉള്ളത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1823896 ആയി ഉയര്‍ന്നു. ഇതുവരെ 47151 പേരാണ് വൈറസ് ബാധമൂലം മഹാരാഷ്ട്രയില്‍ മരിച്ചത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്.
With 31,118 new #COVID19 infections, India's total cases rise to 94,62,810
With 482 new deaths, toll mounts to 1,37,621. Total active cases at 4,35,603
Total discharged cases at 88,89,585 with 41,985 new discharges in last 24 hrs pic.twitter.com/MaBuXqAmps
— ANI (@ANI) December 1, 2020
Discussion about this post