തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. എന്നാല്‍ മൂന്ന് സ്ഥലത്ത് വോട്ടുണ്ടെങ്കിലും അത് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കാന്‍ കാരണമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സിപിഐ ഉള്‍പ്പെടെ രാജേഷിന് എതിരെ രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നായിരുന്നു സിപിഐ ആരോപണം. ഇക്കാര്യം വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു.
രാജേഷിന് മൂന്ന് സ്ഥലങ്ങളില്‍ വോട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് സ്ഥലങ്ങളില്‍ വോട്ടു ചെയ്താല്‍ മാത്രമെ നിയമ ലംഘനമാകൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. പൂജപ്പുര വാര്‍ഡില്‍ നിന്നുമാണ് വിവി രാജേഷ് ജനവിധി തേടുന്നത്. നവംബര്‍ പത്തിന് അന്തിമ വോട്ടര്‍ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് വിവി രാജേഷിന് മൂന്നിടത്ത് വോട്ടുണ്ടെന്ന വിവരം പുറത്ത് വരുന്നത്.
നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും തിരുവനന്തപുരം കോര്‍പറേഷനിലും വിവി രാജേഷിന്റെ പേര് ഉണ്ടെന്നായിരുന്നു സിപിഐ പറഞ്ഞതിരുന്നത്. വിവി രാജേഷിന്റെ പേരുള്ള വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് സിപിഐ പുറത്ത് വിടുകയും ചെയ്തിരുന്നു.
Discussion about this post