ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്‍ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാത്രി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സന്തോഷിനെ എംഎസ് രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സന്തോഷ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പോലീസ് ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. എന്തുകൊണ്ടാണ്, അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അറിയില്ലെന്ന് യെദ്യൂരപ്പ പ്രതികരിച്ചു. ചികിത്സയിലുള്ള സന്തോഷിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും സന്തോഷിന്റെ കുടുംബാംഗങ്ങളോട് സംസാരിച്ചുവെന്നും യെദ്യൂരപ്പ പറഞ്ഞു.
അടുത്തിടെയാണ് സന്തോഷിനെ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചത്. അതേസമയം എന്‍ആര്‍ സന്തോഷിന് എതിരെ ആത്മഹത്യ ശ്രമത്തിന് പോലീസ് കേസ് എടുത്തു.
Discussion about this post