തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങളിൽ കാര്യമായ ഇളവുകൾ വരുത്തി. സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾക്കാണ് കൂടുതൽ ഇളവുകൾ നൽകി ഉത്തരവിറങ്ങിയിരിക്കുന്നത്. പരിശീലന കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
ഇതുപ്രകാരം, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്‌കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ എന്നിവക്ക് പ്രവർത്തനാനുമതി നൽകിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പരിശീലന കേന്ദ്രങ്ങൾ, നൃത്തവിദ്യാലയങ്ങൾ ഉൾപ്പെടെ ഉള്ള സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാം. ട്യൂഷൻ സെന്ററുകൾ കമ്പ്യൂട്ടർ പരിശീലന സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇളവുകൾ ബാധകമാണ്. ഒരേസമയം 50 ശതമാനം വിദ്യാർത്ഥികളേയോ അല്ലെങ്കിൽ പരമാവധി 100 പേരെ മാത്രമേ ഉൾക്കൊള്ളിക്കാൻ അനുമതിയുള്ളൂ.
അതേസമയം, ഇളവുകൾക്കൊപ്പം കർശ്ശനമായും ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയ പൊതു കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഉത്തരവ് ഓർമ്മിപ്പിക്കുന്നു.
Discussion about this post