ന്യൂഡല്‍ഹി: തുടര്‍ച്ചയായി നാലമത്തെ ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. പെട്രോളിന് ഏഴു പൈസയും ഡീസലിന് 18 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ മുംബൈയില്‍ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി. ഒരു ലിറ്റര്‍ പെട്രോളിന് കോഴിക്കോട് 81.93 രൂപയാണ്.
ഡീസലിനാകട്ടെ 75.42 രൂപയും. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും വില വര്‍ധിക്കാന്‍ ഇടയായത്. ഇതോടെ നാലുദിവസംകൊണ്ട് പെട്രോളിന് 40.07 രൂപയും ഡീസലിന് 79 പൈസയും വര്‍ധിച്ചു. പെട്രോള്‍ വില സെപ്റ്റംബര്‍ 22 മുതലും ഡീസല്‍ വില ഒക്ടോബര്‍ രണ്ടുമുതലും വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
Discussion about this post