റിയാദ്: ഖത്തറുമായുള്ള നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് സൗദി അറേബ്യ. പ്രതിസന്ധി പരിഹരിക്കാന്‍ മുന്നോട്ടുവെച്ച ഉപാധികളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വീണ്ടും സൗദി വ്യക്തമാക്കുകയായിരുന്നു. ഉപാധികള്‍ അംഗീകരിച്ച് ജിസിസി കൗണ്‍സിലില്‍ ഖത്തര്‍ തിരിച്ചെത്തുമെന്നാണ് ആഗ്രഹമെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു. ഖഷോഗ്ജി വധക്കേസില്‍ അറസ്റ്റിലായവരെ വിട്ടുതരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജിസിസി ഉച്ചകോടിക്ക് ശേഷം സെക്രട്ടറി ജനറലിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഉപാധികള്‍ അംഗീകരിച്ചാല്‍ ഖത്തറിന് തിരിച്ചുവരാം. പക്ഷെ വിട്ടുവീഴചയ്ക്ക് തയ്യാറല്ല. വിദേശകാര്യമന്ത്രി വ്യക്തമാക്കി.
Discussion about this post