മുംബൈ: ഹാസ്യതാരം ഭാര്‍തി സിംഗിന്റെ മുംബൈയിലെ വസതിയില്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ റെയ്ഡ്. ഭാര്‍തിയും ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചിയായും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ്.
ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍സിബി സിനിമാ പ്രവര്‍ത്തകരുടെ വീടുകളിലും ഓഫീസുകളും വ്യാപകമായി റെയ്ഡ് നടത്തുകയാണ്.
നേരത്തേ ബോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാവ് ഫിറോസ് നദിയദ് വാലയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഭാര്യ ഷബാന സെയ്ദിനെ അറസ്റ്റ് ചെയ്തിരുന്നു. നടന് അര്ജുന് രാംപാലിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു.
Discussion about this post