സോഷ്യല്‍മീഡിയയില്‍ സജീവമായി ഇടപെടുന്ന താരമാണ് നടി പേളി മാണി. ജീവിതത്തിലെ ഓരോ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. അതെല്ലാം വാര്‍ത്തകളില്‍ നിറയാറുമുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഒരു അപേക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ഗര്‍ഭകാലവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കൊപ്പം ഇപ്പോള്‍ നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്യുന്ന തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ലുഡോയെ കൂടി ഒന്ന് പ്രമോട്ട് ചെയ്യാമോ എന്നാണ് താരത്തിന്റെ അപേക്ഷ. അങ്ങനെയൊരു ഉത്സാഹം നിങ്ങള്‍ കാണിക്കുകയാണെങ്കില്‍ അത് വലിയൊരു സഹായമായിരിക്കുമെന്നും പേളി ഫേസ്ബുക്കില്‍ കുറിച്ചു.
പേളിയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളും നിറയുന്നുണ്ട്. സിനിമയെക്കാളും മലയാളികള്‍ക്ക് അറിയേണ്ടത് പ്രസവിക്കുവോളം പേര്ളിയുടെ ഗര്‍ഭകാലത്തെ ഓരോ ദിവസത്തെയുമുള്ള വിവരങ്ങളാണെന്നാണ് ചിലരുടെ പ്രതികരണം.
Discussion about this post