ചെന്നൈ: മീ ടൂ ക്യാപെയിനുമായി ബന്ധപ്പെട്ട് വനിതാ സിനിമാപ്രവര്‍ത്തകര്‍ക്കെതിരേയുള്ള ചൂഷണം തടയാന്‍ പാനല്‍ രൂപീകരിക്കുമെന്ന് നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍ പറഞ്ഞു.
തുടക്കമെന്നോണം മൂന്നംഗ കമ്മിറ്റി രൂപീകരിക്കുമെന്നും സ്ത്രീകള്‍ ഉന്നയിക്കുന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്നും വിശാല്‍ വ്യക്തമാക്കി. ഗായിക ചിന്മയി അടക്കമുള്ളവര്‍ പ്രമുഖര്‍ക്കെതിരേ ആരോപണവുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് വിശാലിന്റെ നീക്കം.
‘നമ്മുടെ സ്ത്രീകള്‍ സംസാരിക്കുകയാണ്, ഞാന്‍ അവര്‍ക്കൊപ്പം. തനുശ്രീ ദത്ത, ചിന്മയി എന്നിവരെ ഞാന്‍ ബഹുമാനിക്കുന്നു. മോശം സംഭവങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നാല്‍ ഞങ്ങളെ അറിയിക്കുക. അമല പോളിനെ സാമാനമായ ഒരു സാഹചര്യത്തില്‍ സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്’ എന്നായിരുന്നു വിശാലിന്റെ ട്വീറ്റ്.
Discussion about this post