ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരകനായ പാകിസ്താൻ ജമാ അത്ത് ഉദ്ദവ നേതാവ് ഫാഫിസ് സഈദിനെ പത്തുവർഷം ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. പാകിസ്താന്റെ തീവ്രവാദ വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് തീവ്രവാദ കേസുകളിലായാണ് ശിക്ഷ. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ച സംഭവത്തിൽ വിചാരണ നേരിടുകയായിരുന്നു ഇയാൾ.
യുഎൻ ഭീകരവാദികളുടെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഹാഫിസ് സഈദിനെ ജൂലൈ 17നാണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണമെത്തിച്ച കേസിൽ അറസ്റ്റ് ചെയ്തത്.
ഈ വർഷം ഫെബ്രുവരിയിൽ പതിനൊന്ന് വർഷത്തെ ജയിൽശിക്ഷയും ഹാഫിസ് സആദിന് കോടതി വിധിച്ചിരുന്നു. തീവ്രവാദ ആക്രമണങ്ങൾക്ക് പണമെത്തിച്ചതായിരുന്നു കുറ്റം.
Discussion about this post