പാട്ന: പുതുതായി ഭരണത്തിലേറിയ ബിഹാർ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിക്ക് ദേശീയ ഗാനം പോലും തെറ്റാതെ പാടാനറിയില്ലെന്ന് വിമർശനം. മന്ത്രി മേവാലാൽ ചൗധരി ദേശീയ ഗാനം തെറ്റിച്ച് പാടുന്ന വീഡിയോ വൈറലാവുകയാണ്. വിദ്യാഭ്യാസമന്ത്രിക്ക് ദേശീയഗാനം പോലും നേരാംവണ്ണം അറിയില്ലേ എന്ന് സോഷ്യൽമീഡിയ വിമർശിക്കുന്നു.
ദേശീയ ഗാനത്തിന്റെ വരികൾ തെറ്റിച്ചു പാടുന്ന മന്ത്രിയുടെ വീഡിയോ ആർജെഡിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു സ്കൂളിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിനിടെയാണ് മന്ത്രി ദേശീയഗാനം തെറ്റിച്ചുപാടുന്നത്. മുമ്പ് പകർത്തിയ വീഡിയോയാണിത്.
‘പല തവണ അഴിമതി ആരോപിതനായ ബിഹാർ വിദ്യാഭ്യാസ മന്ത്രി മേവാലാൽ ചൗധരിക്ക് ദേശീയഗാനവും അറിയില്ല. അൽപം നാണം ബാക്കിയുണ്ടോ നിതീഷ് ‘ വീഡിയോ ട്വീറ്റ് ചെയ്ത് ആർജെഡി ചോദിക്കുന്നു.
ക്രിമിനൽ കേസുകളിൽ ഉൾപ്പടെ സംശയത്തിന്റെ നിഴലിൽ ഉള്ള വ്യക്തിയാണ് ഡോ. മേവാലാൽ ചൗധരി. 2019ൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഭാര്യ മരിച്ച കേസിലും ചൗധരിയുടെ പേര് ഉയർന്ന് വന്നിരുന്നു. ഭഗൽപൂർ സർവകലാശാലയിലെ വൈസ് ചാൻസലർ ആയിരുന്ന ചൗധരി 2012ൽ സർവകലാശാല നിയമനത്തിൽ അഴിമതി നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വിവാദം.
भ्रष्टाचार के अनेक मामलों के आरोपी बिहार के शिक्षा मंत्री मेवालाल चौधरी को राष्ट्रगान भी नहीं आता।
नीतीश कुमार जी शर्म बची है क्या? अंतरात्मा कहाँ डुबा दी? pic.twitter.com/vHYZ8oRUVZ
— Rashtriya Janata Dal (@RJDforIndia) November 18, 2020
Discussion about this post