കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ചുട്ടമറുപടിയുമായി സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ബിജെപി പ്രസിഡന്റിന്റെ ഭീഷണി കേരളത്തിൽ വേണ്ട, വല്ല വടക്കേ ഇന്ത്യയിലും മതിയെന്നും കേരളത്തിൽ ബിജെപി അത്രയ്ക്ക് ആയിട്ടില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
കോൺഗ്രസിനെ വിമർശിച്ച ധനമന്ത്രി പ്രതിപക്ഷം ബിജെപിയുടെ ബി ടീം ആകരുതെന്നും വിമർശിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ സ്വപ്ന സുരേഷും തോമസ് ഐസക്കുമായി വളരെ അടുത്തബന്ധമാണ് ഉള്ളതെന്ന് സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇത് എന്ത് ബന്ധമാണെന്ന് ഐസക്ക് തന്നെ വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ടെലഫോൺ രേഖകൾ പരിശോധിച്ചാൽ ഇത് മനസ്സിലാകുമെന്നും പറഞ്ഞു. കിഫ്ബിയിലും സ്വർണ്ണക്കടത്ത് സംഘം ഇടപെട്ടുവെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
Discussion about this post