മുബൈ: മഹാരാഷ്ട്രയില്‍ നവംബര്‍ 16 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പാലിക്കേണ്ട കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.
ആരാധാനാലയങ്ങള്‍ തുറക്കുന്നതിന് പുറമെ ദീപാവലിക്കു ശേഷം സ്‌കൂളുകള്‍(9-12 ക്ലാസ്സുകള്‍) തുറക്കുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ മഹാരാഷ്ട്രയില്‍ ആരാധനാലങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി രംഗത്ത് എത്തിയിരുന്നു.ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയും പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു.
Discussion about this post