കാസര്‍കോട്: ഒന്നരകോടിയോളം രൂപ വിലവരുന്ന നിരോധിച്ച സിഗരറ്റ് പിടികൂടി. കാസര്‍കോട്ടെ ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് സിഗരറ്റ് കണ്ടെത്തിയത്. അമൃതസറില്‍ നിന്ന് കേരളത്തിലേക്ക് ഒരു ലോറിയില്‍ സിഗരറ്റ് വരുന്നതായി ഗോവയില്‍ നിന്നാണ് വിവരം ലഭിച്ചത്.
എച്ച്ആര്‍ 45 ബി 2197 നമ്പര്‍ ലോറിയില്‍ പാലക്കാട്ടേക്ക് കടത്തിക്കൊണ്ടുപോവുകയായിരുന്ന 2,88,000 പാക്കറ്റ് സിഗരറ്റാണ് പിടിച്ചെടുത്തത്. ജമ്മുകാശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ മാത്രം വില്‍പ്പന നടത്താന്‍ അനുമതിയുള്ള എം.എസ് നാവികട്ട് ബ്രാന്‍ഡ് സിഗരറ്റുകളാണ് ലോറിയില്‍ കണ്ടെത്തിയത്.
രണ്ട് മാസം മുമ്പ് വ്യാജ സ്റ്റിക്കര്‍ പതിച്ച സിഗരറ്റുകള്‍ കേരളത്തിലെത്തുന്നുണ്ടെന്ന് ഇന്റലിജന്‍സ് അധികൃതരെ വിവരമറിയിച്ചിരുന്നു. തൃശൂരടക്കമുള്ള സ്ഥലങ്ങളില്‍ വ്യാജ സ്റ്റിക്കര്‍ പതിച്ച കോടിയോളം രൂപയുടെ സിഗരറ്റ് പിടികൂടിയതിനെ തുടര്‍ന്ന് എല്ലാ ജില്ലയിലും ജിഎസ്ടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരികയായിരുന്നു.
അമൃതസറില്‍ നിന്ന് കേരളത്തിലേക്ക് ഒരു ലോറിയില്‍ സിഗരറ്റ് വരുന്നതായി ഗോവയില്‍ നിന്ന് വിവരം ലഭിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചേയായിരുന്ന സിഗരറ്റ് കടത്തിയ ലോറി ജില്ലയിലെത്തിയത്. പരിശോധന നടത്തിയപ്പോള്‍ ഒന്നരകോടിയോളം രൂപ വിലവരുന്ന സിഗരറ്റ് ലോറിയില്‍ കണ്ടെത്തി.
Discussion about this post