തിരുവനന്തപുരം: ഭിന്നലിംഗ വിഭാഗത്തില്‍പ്പെടുന്നവരുടെ പരാതികള്‍ പരിഹരിക്കുന്നതില്‍ വിമുഖതയോ വീഴ്ചയോ വരുത്തരുതെന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. പോലീസ് ഉദ്യോഗസ്ഥര്‍ ഭിന്നലിംഗക്കാരോട് മോശമായി പെരുമാറരുത്. അത്തരം ഇടപെടലോ പെരുമാറ്റമോ അന്വേഷണങ്ങളില്‍ വീഴ്ചയോ വരുത്തിയാല്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അറിയിക്കുന്നു.
അതിക്രമങ്ങള്‍, നീതി നിഷേധം തുടങ്ങിയ വിഷയങ്ങളില്‍ ഭിന്നലിംഗക്കാര്‍ പരാതി നല്‍കിയാല്‍ പരിശോധിച്ച് ഉടന്‍ തുടര്‍ നിയമ നടപടികളിലേക്ക് ഉടനടി കടക്കണം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗം എന്ന നിലയില്‍, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.
അവരെ മുഖ്യധാരയില്‍ എത്തിച്ച് സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ഉന്നമനത്തിന് പ്രാപ്തരാക്കുകയെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും അതിനാല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
Discussion about this post