കോന്നി: കോണ്‍ഗ്രസില്‍ വീണ്ടും രാജി. പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറിയും കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കോന്നിയൂര്‍ പി കെയാണ് രാജിവച്ചത്. ബ്ലോക്ക് പ്രസിഡന്റ്, ദലിത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും കോണ്‍ഗ്രസ് പ്രാഥമിക അംഗത്വവും രാജിവച്ചു.
കോന്നിയില്‍ എല്‍ഡിഎഫ് സര്‍ക്കാരും എംഎല്‍എയും നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുന്ന കോണ്‍ഗ്രസിന്റെ നെറികേടില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രശസ്ത മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോന്നി മെഡിക്കല്‍ കോളേജ് ഉദ്ഘാടനം അടക്കമുള്ള പരിപാടികളില്‍ പിന്തിരിപ്പന് സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധമാണ് ഉപേക്ഷിച്ചത്. രാജി അറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.
Discussion about this post