കൊച്ചി: സിപിഎം നേതാവും കുഴല്‍മന്ദം മുന്‍ എംഎല്‍എയുമായ എം.നാരായണന് അന്തരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്നാണ് അന്ത്യം. വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ, എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഞായറാഴ്ച്ച രാവിലെ അഞ്ചോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ തുടരുകയായിരുന്നു. എന്നാല്‍, രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് എറണകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ശനിയാഴ്ച്ച രാത്രിയോടെ മാറ്റി.
രണ്ടു തവണ കുഴല്‍മന്ദം എംഎല്‍എയായിരുന്നു. നിലവില്‍ കുഴല്‍മന്ദം ഏരിയ കമ്മിറ്റിയംഗമാണ്. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമാണ്.
Discussion about this post