ബംഗളൂരു: പരീക്ഷാ ഫലം എത്തിയപ്പോള്‍ മകന്റെ മാര്‍ക്ക് കണ്ട് വിഷമിച്ച അമ്മ അയല്‍വാസിയോട് പറഞ്ഞു. തിരിച്ചു വീട്ടില്‍ വന്ന അമ്മയെ ചൂലിന് തല്ലിചതച്ച് പതിനേഴുകാരന്. മകന്റെ പഠനത്തിലും ഭാവിയിലും ആശങ്ക ഉണ്ടെന്നാണ് അമ്മ അയല്‍വാസിയോട് പറഞ്ഞത്. അമ്പതുവയസിനടുത്ത് പ്രായം വരുന്ന സ്ത്രീയെ മകന് ചൂലിന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സഹോദരിയാണ് ഫോണില്‍ ചിത്രീകരിച്ചത്.
എന്നാല്‍ അമ്മയെ അടിക്കരുതെന്നും വീഡിയോ പോലീസിന് നല്‍കുമെന്നും സഹോദരി പറഞ്ഞെങ്കിലും അതെല്ലാം അവഗണിച്ചായിരുന്നു മര്‍ദ്ദനം. ഇന്നലെ രാവിലെയാണ് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.
അതേസമയം സംഭവത്തെക്കുറിച്ച് പോലിസിനെ അറിയിച്ചാല്‍ സഹോദരിയെയും മര്‍ദ്ദിക്കുമെന്ന് ഭീഷണപ്പടുത്തി. എന്നാല്‍ അതെല്ലാം മറികടന്ന് സഹോദരി പോലിസിനെ സമീപിക്കുകയായിരുന്നു. സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബംഗളൂരു ജെപി നഗര്‍ പോലിസ് പതിനേഴുകാരനെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി. അമ്മയോട് നടത്തിയ മര്‍ദ്ദനത്തിന് പതിനേഴുകാരന് മാപ്പു പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്കിയ പതിനേഴുകാരനെ പോലിസ് വിട്ടയച്ചു.
Discussion about this post