കുതിരാന്‍: മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാത കുതിരാനില്‍ വാഹനാപകടം. ഒരാള്‍ മരിച്ചു. കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി ജിനീഷാണ് മരിച്ചത്. നാലുചരക്കുലോറികള്‍ കൂട്ടിയിടിച്ചാണ് കുതിരാനില്‍ അപകടമുണ്ടായത്.
അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. തുരങ്കത്തിന് സമീപം രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. മറ്റ് ഡ്രൈവര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ 2 യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ജിനീഷ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞദിവസം കുതിരാനില്‍ വാഹനാപകടം സംഭവിച്ചിരുന്നു. അപകടത്തില്‍ തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു
Discussion about this post