വിജയിയും എആര്‍ മുരുകദോസും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത കേട്ടത് മുതല്‍ ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാലിപ്പോള്‍ ആരാധകരെ നിരാശയിലാക്കി വിജയ് നായകനാകുന്ന 65-ാമത്തെ ചിത്രത്തില്‍ നിന്ന് സംവിധായകന്‍ എആര്‍ മുരുകദോസ് പിന്മാറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ കഥയെചൊല്ലി നിര്‍മ്മാതാക്കളുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് പിന്മാറ്റം എന്നാണ് റിപ്പോര്‍ട്ട്.
ഇരുവരും ഒന്നിച്ചപ്പോഴൊക്കെ ഹിറ്റ് ചിത്രങ്ങളാണ് ഉണ്ടായിട്ടുള്ളത്. അതിനാല്‍തന്നെ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയിലായിരുന്നു രണ്ടുപേരുടേയും ആരാധകര്‍. എന്നാല്‍ സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ഇതോടെ നിലച്ച മട്ടാണ്. ആദ്യം പ്രതിഫലത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായ ചിത്രം രണ്ടാമത് സിനിമയുടെ കഥയുമായി ബന്ധപ്പെട്ടാണ് പ്രതിസന്ധിയിലായത്. കഥയില്‍ ചില്ലറ മാറ്റം വേണമെന്ന നിര്‍മ്മാതാക്കളുടെ വാദം മുരുകദോസ് സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് സണ്‍ പിക്ചേഴ്സുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ മുരുകദോസ് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രങ്ങള്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍’ ആണ് വിജയ് ആരാധകര്‍ കാത്തിരുക്കുന്ന മറ്റൊരു ചിത്രം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചിരിക്കുകയാണ്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.
Discussion about this post