കൊണ്ടോട്ടി: ഭഗവതീ ക്ഷേത്രത്തിലേക്കുള്ള പാതയ്ക്കായി ഭൂമി പഞ്ചായത്തിന് വിട്ടുനൽകി പള്ളിക്കമ്മിറ്റി. ക്ഷേത്രത്തിലേക്കുള്ള നടപ്പാത പണിയാൻ പരതക്കാട് ജുമായത്ത് പള്ളിക്കമ്മിറ്റിയാണ് കോഴിക്കോടൻ മൂച്ചിത്തടം ഭഗവതീ ക്ഷേത്രത്തിലേക്കുള്ള നടപ്പാതയ്ക്കായി സൗജന്യമായി സ്ഥലം വിട്ടുനൽകിയത്.
പള്ളിക്കമ്മിറ്റി വിട്ടുനൽകിയ സ്ഥലത്ത് മുതുവല്ലൂർ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കോൺക്രീറ്റ് നടപ്പാത ഒരുങ്ങുകയും ചെയ്തിരിക്കുകയാണ്. 2020 -21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്ത് ക്ഷേത്രത്തിലേക്കുള്ള നടപ്പാത നിർമിച്ചു നൽകിയത്.
അതേസമയം, മൂച്ചിത്തടം കോളനിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആഗ്രഹമാണ് ഈ നടപ്പാത നിലവിൽ വന്നതോടെ യാഥാർഥ്യമായത്. പഞ്ചായത്ത് പ്രസിഡന്റ് കെഎ സഗീർ നടപ്പാത ഉദ്ഘാടനം ചെയ്തു. പള്ളിക്കമ്മിറ്റി സെക്രട്ടറി ശിഹാബ് പ്രദേശവാസികളായ എൻസി ഉമ്മർ, എൻ സി കുഞ്ഞാൻ, ശങ്കരൻ, ഉണ്ണിക്കൃഷ്ണൻ, നാടിക്കുട്ടി, കാളി, ജയൻ, മായക്കര അലവിക്കുട്ടി, സുലൈമാൻ മുസ്‌ലിയാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Discussion about this post