കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പെട്രോൽ പമ്പിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്റെ കണ്ണിൽ മണലെറിഞ്ഞ് കവർച്ച. കണ്ണൂർ റോഡിൽ ഗേൾസ് സ്കൂളിന് സമീപത്തെ പെട്രോൾ പമ്പിലാണ് പുലർച്ചെ 3.15 ഓടെ കവർച്ച നടന്നത്.
രണ്ടംഗ സംഘം ബൈക്കിലെത്തിയാണ് ജീവനക്കാരനെ ആക്രമിച്ച് കൈയ്യിൽ നിന്ന് 32000 രൂപ തട്ടിപ്പറിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. എണ്ണയടിക്കാനെന്ന വ്യാജേനയാണ് രണ്ടംഗ സംഘം സംഘം ബൈക്കിൽ എത്തിയത്.
ഇവർ കസേരയിൽ ഇരിക്കുകയായിരുന്ന ജീവനക്കാരനായ യുവാവിന്റെ അടുത്തെത്തി കണ്ണിൽ മണൽ എറിയുകയും കയ്യിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെടുകയുമായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച യുവാവ് കസേരയെടുത്ത് വാഹനത്തിന് നേരെ എറിഞ്ഞെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജീവനക്കാരനിൽ നിന്ന് മൊഴി എടുക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post