പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നീട്ടാന്‍ ജില്ലാ കളക്ടര്‍ തീരുമാനിച്ചു. ബുധനാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. നിലവിലുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.നിരോധനാജ്ഞ നീട്ടണമെന്ന് നേരത്തേ പോലീസ് ആവശ്യപ്പെട്ടിരുന്നു.
ഭക്തര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘംചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും 144 പ്രകാരം നിരോധിച്ചിട്ടുണ്ട്. സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഭക്തര്‍ക്ക് ഒറ്റയ്ക്കോ, സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ, നാമജപം നടത്തുന്നതിനോ ഈ ഉത്തരവു മൂലം യാതൊരു തടസവും ഇല്ല. ഡിസംബര്‍ എട്ടിന് അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 12ന് അര്‍ദ്ധരാത്രി വരെ ഉത്തരവിന് പ്രാബല്യമുണ്ട്.
അതിനിടെ ഇന്ന് സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക് രൂപപ്പെട്ടു. വെള്ളിയാഴ്ച 76000 തീര്‍ത്ഥാടകരാണ് മല ചവിട്ടിയത്. അവധി ദിവസങ്ങളായതിനാല്‍ കൂടുതല്‍ തീര്‍ത്ഥാടകരെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ സീസണില്‍ ഏറ്റവുമധികം തീര്‍ത്ഥാടകര്‍ വന്നത്. 79190 പേരായിരുന്നു അന്ന് എത്തിയത്.
Discussion about this post